തൃശൂര്‍ | സി പി ഐ എം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുരളി പെരുന്നല്ലി എം എല്‍ എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ എം എല്‍ എ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് എം എല്‍ എ. സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റിയംഗവുമായിരുന്നു ഇദ്ദേഹം.
കൂടാതെ, മുംബൈയില്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനും കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗബാധ സ്ഥീരീകരിച്ച കാര്യം അറിയിച്ചത്. ഭാര്യയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
അതേസമയം, ആര് എസ് പി നേതാവും എം പിയുമായ എന്‍ കെ പ്രേമചന്ദ്രും കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചു. മകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എം പിയും ഭാര്യയും പരിശോധന നടത്തിയത്. രണ്ടാം തവണയാണ് എം പിയും കുടുംബവും രോഗബാധിതരാവുന്നത്.
source https://www.sirajlive.com/mla-covid-attends-cpm-thrissur-district-convention-second-term-for-nk-premachandran-mp.html
إرسال تعليق