ബെംഗളൂരു | കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ആരോപണം. ആറ് വിദ്യാര്‍ഥിനികളെയാണ് പ്രിന്‍സിപ്പാള്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ പഠനം വിലക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മൂന്ന് ദിവസം വിദ്യാര്‍ഥിനികള്‍ ക്ലാസിന് പുറത്തു നിന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷിതാക്കളെത്തിയെങ്കിലും പ്രിന്‍സിപ്പാള്‍ രുദ്ര ഗൗഡ ഇവരെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അറിയുന്നു.
ഹിജാബ് വിലക്കിന് പുറമേ ഉറുദു, അറബിക്, ബ്യാരി ഭാഷകളില്‍ സംസാരിക്കുന്നതിനും പ്രിന്‍സിപ്പാള്‍ വിലക്കേര്‍പ്പെടുത്തിയതായും ആരോപണമുണ്ട്
ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കുന്നത് വസ്ത്രധാരണത്തിലെ ഐക്യം തകര്‍ക്കുമെന്നാണ് പ്രിന്‍സിപ്പാളിന്‍രെ വാദം.എന്നാല്‍ ക്യാമ്പസിന് ഉള്ളില്‍ ഹിജാബ് ആകാമെന്ന വിചിത്ര നിലപാടും പ്രിന്‍സിപ്പാള്‍ സ്വീകരിച്ചു
source https://www.sirajlive.com/at-the-government-college-in-udupi-hijab-wearing-students-were-not-allowed-in-class.html
Post a Comment