കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവം; കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി നീതു

കോട്ടയം | കോട്ടയത്ത് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് അങ്ങനെ ചെയ്തതെന്ന് പ്രതി നീതു പോലീസിനോട് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി 30 ലക്ഷം രൂപയും സ്വര്‍ണവും തന്നില്‍ നിന്ന് തട്ടിയെടുത്ത കാമുകന്‍ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു ഉദ്ദേശം. കുഞ്ഞ് കാമുകന്റെതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ലക്ഷ്യമിട്ടത്. തട്ടിയെടുത്ത സ്വര്‍ണവും പണവും തിരികെ നല്‍കാത്തത് പ്രകോപനമായി.

നിലവില്‍ കസ്റ്റഡിയിലുള്ള ബാദുഷയും നീതുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. നീതുവിനെ പോലീസ് ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.



source https://www.sirajlive.com/baby-abduction-defendant-neetu-alleged-that-her-intention-was-to-blackmail-her-boyfriend.html

Post a Comment

أحدث أقدم