കോട്ടയം മെഡിക്കല്‍ കോളജില്‍ കൊവിഡ് വ്യാപനം; ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രോഗബാധ

കോട്ടയം | കോട്ടയം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കൊവിഡ് രോഗബാധ. ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും രോഗം ബാധിച്ചിട്ടുണ്ട്. ജീവനക്കാരില്‍ 30 ശതമാനം പേരും കൊവിഡ് ബാധിതരായി.

ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം നടത്താനാണ് നിലവിലെ തീരുമാനം. വാര്‍ഡുകളില്‍ സന്ദര്‍ശകരെ പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ എം ബി ബി എസ് ക്ലാസുകളും നിര്‍ത്തിവച്ചു.



source https://www.sirajlive.com/covid-expansion-at-kottayam-medical-college-infection-in-many-people-including-doctors.html

Post a Comment

أحدث أقدم