തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോടികളുടെ വികസന പദ്ധതിക്ക് തുടക്കമിടാനും റാലിയില്‍ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബില്‍.
പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരില്‍ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ, അമൃത്സര്‍-ഉന വിഭാഗത്തിന്റെ നാലുവരിപ്പാത, മുകേരിയന്‍-തല്‍വാര പുതിയ ബ്രോഡ് ഗേജ് റെയില്‍വേ ലൈന്‍, ഫിറോസ്പൂരിലെ ജഏക സാറ്റലൈറ്റ് സെന്റര്‍, കപൂര്‍ത്തലയിലും ഹോഷിയാര്‍പൂരിലും രണ്ട് പുതിയ മെഡിക്കല്‍ കോളജുകള്‍ എന്നിങ്ങനെ 42.750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുക.

അതേസമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ കര്‍ഷകര്‍ രംഗത്തെത്തി. ലഖിംപൂര്‍ ഖേരി സംഭവം ചൂണ്ടിക്കാട്ടിയാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ പ്രധാന സംഘടനയായ ബികെയു ഏകതാ അടക്കം പത്തു സംഘടനകളാകും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഹരിയാനയിലെ കര്‍ഷകരും ഒപ്പംചേരും. മോദിയുടെ റാലിക്കെതിരെ പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 



source https://www.sirajlive.com/the-prime-minister-is-in-punjab-today-as-the-elections-draw-near.html

Post a Comment

أحدث أقدم