തിരുവനന്തപുരം | സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈനായി മാറും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളിലെയും പ്രവര്‍ത്തനം ഓണ്‍ലൈനായി മാറ്റാന്‍ നടപടിയായത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കി.
പൊതുജനങ്ങള്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ നേരിട്ട് വാദം കേള്‍ക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയില്‍ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്.
source https://www.sirajlive.com/covid-threat-the-work-of-the-state-courts-will-be-online-from-tomorrow.html
إرسال تعليق