ന്യൂഡല്‍ഹി | രാജ്യത്ത് നിലവിലെ കൊവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥക്കോ ഉയര്‍ന്ന തോതിലുള്ള മരണ നിരക്കിനോ ഇടയാക്കില്ലെന്ന്ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍). രാജ്യത്തെ വാക്സിന്‍ വിതരണം വളരെ ഫലവത്തായെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് മരണം ഗണ്യമായി കുറയാന്‍ ഇത് സഹായിച്ചെന്നും ഐ സി എം ആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
വാക്സിനേഷന്‍ മരണങ്ങള്‍ കുറയ്ക്കാനും മൂന്നാം തരംഗത്തില്‍ കൊവിഡ് ബാധിതരായവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനും ഒരുപരിധിവരെ കാരണമായിട്ടുണ്ട്. എങ്കിലും അസുഖമുള്ളവര്‍ ആരോഗ്യം നിരീക്ഷിക്കുകയും സങ്കീര്‍ണതകള്‍ ഒഴിവാക്കുകയും വേണമെന്ന് ഭാര്‍ഗവ വ്യക്തമാക്കി.
മരണം തടയാന്‍വാക്സിന്‍ സഹായിക്കുന്നുവെന്നതിനാല്‍നിര്‍ബന്ധമായും വാക്്‌സിനെടുക്കണം. രാജ്യത്ത് 94 ശതമാനവും ആദ്യ ഡോസും 72 ശതമാനം രണ്ടു ഡോസും എടുത്തവരാണ്.വീടുകളില്‍ കൊവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ രണ്ടു ലക്ഷം ആളുകളാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും ഐ സി എം ആര്‍ മേധാവി പറഞ്ഞു.
source https://www.sirajlive.com/current-covid-outbreak-in-the-country-will-not-lead-to-serious-morbidity-or-high-mortality-rate-icmr.html
Post a Comment