പാലക്കാട് | വാളയാറിലെ മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ. വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയത്. എം വി ഐ. ബിനോയ്, എ എം വി ഐമാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് വേഷം മാറിയാണ് വിജിലന്‍സ് സംഘം പരിശോധനക്ക് എത്തിയത്. തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുവരെ മാത്രം 67,000 രൂപ കൈക്കൂലിയായി ഈ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പച്ചക്കറി, പഴങ്ങള്‍ എന്നിവയും കൈക്കൂലിയായി വാങ്ങിയതായും കണ്ടെത്തി.
source https://www.sirajlive.com/vigilance-check-at-valayar-check-post-recommended-action-against-five-mvd-officials-who-took-bribes.html
Post a Comment