ധീരജിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കണ്ണൂരിലെത്തിക്കും

ഇടുക്കി | പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. തുടര്‍ന്ന് സി പി എം ഇടുക്കി ജില്ലാ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നുപോകുന്ന പല ഭാഗത്തും പൊതുദര്‍ശനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്.

കൊല നടത്തിയ കോണ്‍ഗ്രസ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇടുക്കി പോലീസ് സ്‌റ്റേഷനിലെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. നിഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

 



source https://www.sirajlive.com/dheeraj-39-s-body-will-be-brought-to-kannur-today-after-postmortem.html

Post a Comment

Previous Post Next Post