വാഹനാപകടം; പരുക്കേറ്റ ഏഷ്യന്‍ വംശജനെ ആശുപത്രിയിലെത്തിച്ചു

അബൂദബി | വാഹനാപകടത്തില്‍ പരുക്കേറ്റ ഏഷ്യന്‍ വംശജനെ അബൂദബി പോലീസ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഉറക്കക്ഷീണത്താല്‍ ഡ്രൈവര്‍ മയങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ മറ്റ് രണ്ടുപേരെ ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലേക്കു മാറ്റി.

വാഹനമോടിക്കുമ്പോള്‍ തളര്‍ച്ചയോ ഉറക്കമോ തോന്നിയാല്‍ വാഹനം സുരക്ഷിതമായി ഒതുക്കണമെന്നും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റരുതെന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.

 



source https://www.sirajlive.com/car-accident-the-injured-asian-man-was-rushed-to-hospital.html

Post a Comment

أحدث أقدم