കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ |  തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അല്‍-ബദര്‍ ഭീകര സംഘടനയില്‍പ്പെട്ട പുല്‍വാമയിലെ ഇമാദ് മുസാഫര്‍ വാനി, ഹസന്‍പോറയിലെ അബ്ദുള്‍ റാഷിദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കുല്‍ഗാമിനും അനന്ത്നാഗിനും തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരിച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

 

 

 

 



source https://www.sirajlive.com/two-militants-killed-in-clashes-in-kashmir.html

Post a Comment

Previous Post Next Post