കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ്

ന്യൂഡല്‍ഹി | കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ രോഗ വിവരം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരോട് പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു.

ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. എല്ലാ പ്രൊട്ടോക്കോളും പാലിച്ചുകൊണ്ട് ഞാന്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു

തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ന് നിതിന്‍ ഗഡ്കരിക്കും കൊവിഡ് പോസിറ്റീവാകുന്നത്. തിങ്കളാഴ്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 



source https://www.sirajlive.com/covid-to-union-minister-nitin-gadkari.html

Post a Comment

أحدث أقدم