പാലക്കാട് | പാലക്കാട് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുതുനഗരം ചോറക്കോടാണ് സംഭവം. കഴുത്തറത്ത നിലയില്‍ റോഡരികിലാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 40 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിനിയാണ് സ്ത്രീയെന്ന് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു.
പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.
source https://www.sirajlive.com/palakkad-woman-found-murdered-a-bottle-of-liquor-and-a-machete-near-the-body.html
إرسال تعليق