പാലക്കാട് | പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനല്‍ പിടിയില്‍. കൊലപാതകത്തിന് ശേഷം മൈസൂരുവിലേക്ക് മുങ്ങിയ പ്രതിയെ സഹോദരന്‍ വിളിച്ചുവരുത്തി നാട്ടുകാരുടെ സഹായത്തോടെ പോലീസിന് കൈമാറുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനായി പ്രതി ചോദ്യം ചെയ്തുവരുരയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇന്നലെ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ ആശുപ്രത്രിയിലാണ് പോസ്റ്റുമോര്‍ട്ടം.
ഇന്നലെയാണ് പുതുപ്പരിയാരം പ്രതീക്ഷ നഗറില്‍ ദമ്പതികളായ ചന്ദ്രന്‍ (64), ദേവിക (55) കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
source https://www.sirajlive.com/son-arrested-for-killing-parents-in-puthupparyaram.html
إرسال تعليق