തിരുവനന്തപുരം | രണ്ട് ആഴ്ചയോളം നീണ്ടുനിന്ന അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബൈയിലെത്തും. ഇവിടെ രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം യു എ ഇയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ദുബൈ, ഷാര്‍ജ അധികൃതരുമായി ചര്‍ച്ച നടത്തും. ദുബൈ എക്‌സ്‌പോയിലെ കേരള പവലിയന്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
അടുത്ത മാസം ഏഴിന് തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണ് ലഭിക്കുന്ന വിവരം. യു എസില്‍ നിന്ന് ഇന്നു തിരുവനന്തപുരത്ത് എത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ യു എ ഇയിലെ പരിപാടികള്‍ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
source https://www.sirajlive.com/the-chief-minister-will-arrive-in-dubai-from-the-united-states-today.html
إرسال تعليق