റാലിയില്‍ അധിക്ഷേപ മുദ്രാവാക്യം വിളിച്ചവര്‍ ലീഗ് പ്രവര്‍ത്തകരല്ല: പി എം എ സലാം

മലപ്പുറം | മുസ്ലിംലീഗ് കോഴിക്കോട് സംരക്ഷിച്ച വഖ്ഫ് സംരക്ഷണ റാലിയില്‍ അിധിക്ഷേപ മുദ്രാവാക്യം വിളിച്ചവരെ തള്ളി സംസ്ഥാന പ്രസിഡന്റ് പി എം എ സലാം. ഇത്തരത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ ലീഗ് പ്രവര്‍ത്തകരല്ലെന്നും റാലിയില്‍ നുഴഞ്ഞ്കയറിയവരാണെന്നും സലാം പറഞ്ഞു. ഞങ്ങളെ പ്രവര്‍ത്തകരാരും അങ്ങനെ ചെയ്യില്ല. സമ്മേളനത്തിന്റെ ശോഭകെടുത്താനുള്ള ചിലരുടെ ശ്രമമായിരുന്നു അതെന്നും സലാം കൂട്ടിച്ചേര്‍ത്തു. വഖ്ഫ് ബോര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് ലീഗിന്റെ രണ്ടാംഘട്ട പ്രക്ഷോഭ പരിപാടികള്‍ രൂപവത്ക്കരിക്കുന്നതിനായി  ഇന്ന് മലപ്പുറത്ത് യോഗം ചേരാനിരിക്കെയാണ് സലാമിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ റാലിയില്‍ അധിക്ഷേപ മുദ്രാവാക്യം ഉയര്‍ത്തിയത്. ‘ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടയതല്ല കേരളം, ഓര്‍ത്ത് കളിച്ചോ സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും’ എന്നായിരുന്നു മുദ്രാവാക്യം. റാലിയില്‍ മുദ്രാവാക്യം വിളിച്ച് നല്‍കിയ കണ്ണൂരില്‍ നിന്നുള്ള പ്രവര്‍ത്തകന്‍ തന്നെ വിഷയത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

 

 

 



source https://www.sirajlive.com/those-who-chanted-abusive-slogans-at-the-rally-were-not-league-activists-pma-salam.html

Post a Comment

Previous Post Next Post