ന്യൂഡല്‍ഹി | കൊവാക്സിന്‍, കൊവിഷീല്‍ഡ് വാക്സിനുകള്‍ക്ക് പൂര്‍ണ വാണിജ്യ അനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്ത് ഡി സി ജി ഐ വിദഗ്ധ സമിതി. വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച ശേഷമാണ് അനുമതിക്കായി വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്.
നിലവില്‍ അടിയന്തര ഉപയോഗത്തിന് മാത്രമാണ് കൊവാക്സിനും കൊവിഷീല്‍ഡ് വാക്സിനും അനുമതിയുള്ളത്. നിബന്ധനകള്‍ക്ക് വിധേയമായാകും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കുക. ജനുവരി മൂന്നിനാണ് കൊവിഷീല്‍ഡിനും കൊവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഇത് രണ്ടാം തവണയാണ് ഭാരത് ബയോടെക്കിന്റെ അപേക്ഷ പരിശോധിക്കുന്നത്. കഴിഞ്ഞാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇരുവാക്സിന്‍ കമ്പനികളോടും കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
source https://www.sirajlive.com/dcgi-recommends-full-commercial-licensing-of-covaxin-and-covi-shield-vaccines.html
Post a Comment