തിരുവനന്തപുരം | റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി സംസാരിക്കവെ കേരളത്തിന് ഗവര്‍ണര്‍ ആരിഫ മുഹമ്മദ് ഖാന്റെ പ്രശംസ. രാജ്യത്തിന്റെ പല സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതില്‍ കേരളം പ്രധാന പങ്ക് വഹിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിലും കണക്ടിവിറ്റിയിലും ശക്തമായ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. സദ് ഭരണ സൂചികയില്‍ രാജ്യത്ത് അഞ്ചാം റാങ്കും തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം റാങ്കും കേരളം നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തിലാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്.
വിവിധ സേനാ വിഭാഗങ്ങളുടെയും, എന്‍.സി.സി യുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ചടങ്ങില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലാണ് മുഖ്യതിഥിയായി പങ്കെടുക്കുന്നത്. കോവിഡ്19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.
ജില്ലകളില്‍ നടക്കുന്ന റിപ്പബഌക് ദിന പരേഡില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്ത് ജെ. ചിഞ്ചുറാണിയും പത്തനംതിട്ടയില്‍ അഡ്വ. ആന്റണിരാജുവും ആലപ്പുഴയില്‍ പി. പ്രസാദും കൊട്ടയത്ത് വി. എന്‍. വാസവനും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും എറണാകുളത്ത് പി. രാജീവും തൃശൂരില്‍ കെ. രാധാകൃഷ്ണനും പാലക്കാട് കെ. കൃഷ്ണന്‍കുട്ടിയും മലപ്പുറത്ത് കെ. രാജനും കോഴിക്കോട് അഡ്വ. പി. എ. മുഹമ്മദ് റിയാസും വയനാട് അബ്ദുറഹിമാനും കണ്ണൂരില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്ററും കാസര്‍കോട് അഹമ്മദ് ദേവര്‍കോവിലും അഭിവാദ്യം സ്വീകരിച്ചു.
source https://www.sirajlive.com/governor-arif-mohammad-khan-praises-kerala-in-his-republic-day-address.html
Post a Comment