കൊവിഡ് പ്രതിരോധ വാക്‌സിന് നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി |  ആളുകളെ നിര്‍ബന്ധിപ്പിച്ച് കൊവിഡ് പ്രതിരോധ വാക്‌സിനെടുപ്പിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വികലാംഗര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും ഇവര്‍ക്ക് വീടുതോറുമുള്ള വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

വ്യക്തിയുടെ സമ്മതമില്ലാതെ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഒരു മാര്‍ഗനിര്‍ദേശത്തിലും പറയുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏതെങ്കിലും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വാക്‌സിന് വലിയ പൊതുതാത്പര്യമാണ് ഉള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 



source https://www.sirajlive.com/the-center-has-told-the-supreme-court-that-the-covid-vaccine-will-not-be-mandatory.html

Post a Comment

أحدث أقدم