കണ്ണൂര്‍ | ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കുടുംബത്തെ സി പി എം ഏറ്റടുക്കും. തളിപ്പറമ്പില്‍ ധീരജിന് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സി പി എം വിലക്ക് വാങ്ങി സ്മാരകം പണിയും. ധീരജിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാനിരിക്കെ വൈകിട്ട് നാല് മുതല്‍ തളിപ്പറമ്പില്‍ സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
source https://www.sirajlive.com/dheeraj-39-s-family-will-be-taken-over-by-the-cpm.html
إرسال تعليق