‘നിനക്കൊപ്പം’, ‘ബഹുമാനം’; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും

തിരുവനന്തപുരം | ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ‘നിനക്കൊപ്പം’ എന്നെഴുതി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മമ്മൂട്ടി പങ്കുവച്ചു. ‘ബഹുമാനം’ എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സൂപ്പര്‍ താരങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായെത്തുന്നത് ഇതാദ്യമായാണ്.

കേസില്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍, കേസുകള്‍ എന്നിവ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരു നടന്മാരുടെയും ഐക്യദാര്‍ഢ്യത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.



source https://www.sirajlive.com/39-with-you-39-mammootty-39-s-instagram-post-in-support-of-the-attacked-actress.html

Post a Comment

أحدث أقدم