കൊല്‍ക്കത്ത | അന്തരിച്ച ഗായിക ലതാ മങ്കേഷ്കര്‍ക്ക് വ്യത്യസ്തമായ രീതിയില്‍ ആദരമര്‍പ്പിക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍. തിങ്കളാഴ്ച പകുതി ദിവസം അവധി നല്‍കാനും അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നല്‍ എന്നിവിടങ്ങളില്‍ ലതാ മങ്കേഷ്കറുടെ പാട്ടുകള്‍ കേള്‍പ്പിക്കാനുമാണ് ബംഗാള്‍ സര്‍ക്കാറിന്റെ തീരുമാനം.
മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചു.
source https://www.sirajlive.com/respect-for-lata-mangeshkar-bengal-to-air-lata-39-s-songs-in-public-for-15-days.html
إرسال تعليق