മോസ്‌കോ റഷ്യയുടെ കടന്നാക്രമണത്തില്‍ യുദ്ധമുഖത്ത് പൂര്‍ണമായും ഒറ്റപ്പെട്ട് ഉക്രൈന്‍. യുദ്ധദിനം തുടങ്ങി ആദ്യദിനം മാത്രം 138 ഓളം പേരെ ഉക്രൈനെ നഷ്ടപ്പെട്ടു കിഞ്ഞു. ആദ്യദിനം തന്നെ ഇത്രയും വലിയ ആള്‍നാശം യുദ്ധത്തിന്റെ തീവ്രതയേറ്റുന്നു. ആണവനിലയുള്ള ചെര്‍ണോബില്‍ റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. ഉക്രൈനിലെ നഗരങ്ങളിലെല്ലാം കൂട്ടപലായനമാണ്. ഒരു ലക്ഷത്തോളം പേര്‍ സുരക്ഷിത സ്ഥലം തേടി പലായനം ചെയ്ത് കഴിഞ്ഞു. സൈനിക കേന്ദ്രങ്ങളും വിമനാനത്താവളങ്ങളും കേന്ദ്രീകരിച്ച് വ്യാപക ആക്രമണമാണ് നടക്കുന്നത്.
അതിനിടെ റഷ്യയുടെ ലോകത്തിന്റെ പല ഭാഗത്തും യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ അലയടിക്കുകയാണ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി ജനം തെരുവിലിറങ്ങി. ടോക്കിയോ മുതല്‍ ടെല്‍ അവീവ്, ന്യൂയോര്‍ക്ക് വരെയുള്ള നഗരങ്ങളിലെ റഷ്യന്‍ എംബസികള്‍ക്ക് പുറത്ത് പ്രതിഷേധക്കാര്‍ അണിനിരന്നു. റഷ്യയിലെ 54 നഗരങ്ങളിലായി 1,745 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ 957 അറസ്റ്റും മോസ്‌കോയില്‍ നിന്നാണ്.
സെന്റ് പീറ്റേഴ്സ് ബര്‍ഗിലും മോസ്‌കോയിലുമാണ് ഏറ്റവുമധികം യുദ്ധ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത്. സംഘടിതമായി നടന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം വളരെ വേഗം അടിച്ചമര്‍ത്തി സമര നേതാക്കളെ ജയിലിലാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും ഭരണകൂടത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ റഷ്യന്‍ ജനത ഉന്നയിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വലിയ കൂട്ടം ആളുകളാണ് യുദ്ധവിരുദ്ധ ചേരിയില്‍ അണിനിരന്നിരിക്കുന്നത്.
അതേസമയം, അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യയ്‌ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയാണിത്. കൂടുതല്‍ കനത്ത നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്‌ലോട്ടിന്റെ വിമാനങ്ങള്‍ക്ക് ബ്രിട്ടണില്‍ ലാന്‍ഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
source https://www.sirajlive.com/30-hours-after-the-start-of-the-war-ukraine-lost-138-lives.html
إرسال تعليق