റാസ് അല്‍ഖൈമ | കഴിഞ്ഞ വര്‍ഷം റാസ് അല്‍ ഖൈമയില്‍ വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 36 ശമതാനം വര്‍ധനവ് രേഖപ്പെടുത്തി. 1,749 ലൈസന്‍സുകളാണ് ഈ കാലയളവില്‍ അനുവദിച്ചത്.
റാസല്‍ഖൈമ സാമ്പത്തിക വികസന വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം വാണിജ്യ മേഖലയിലെ ലൈസന്‍സുകള്‍ ആകെ നല്‍കിയ ലൈസന്‍സുകളുടെ 53% ആണെന്ന് കാണിക്കുന്നു.
വ്യാവസായിക, പ്രൊഫഷണല്‍ ലൈസന്‍സുകളില്‍ 47% വളര്‍ച്ചയും നേടി. എമിറേറ്റിലെ വ്യാവസായിക വൈവിധ്യവല്‍ക്കരണത്തിന്റെ ഫലവും കോവിഡ് പ്രതികൂല അവസ്ഥയില്‍ നിന്നുള്ള വീണ്ടെടുക്കലും സ്ഥിരീകരിക്കുന്നതാണ് ഈ ഫലങ്ങളെന്ന് ഡിപ്പാര്‍ട്ടമെന്റ് വാണിജ്യകാര്യ വകുപ്പ് ഡയറക്ടര്‍ മൊസ അല്‍ ശാമിലി പറഞ്ഞു.
വ്യക്തിഗത ലൈസന്‍സുകളുടെ ശതമാനത്തിന്റെ 51.6% വര്‍ധന ഉണ്ടായി. കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത മൂലധനം ഏകദേശം 340.5 ദശലക്ഷം ദിര്‍ഹമാണ്.
source https://www.sirajlive.com/kuwa.html
إرسال تعليق