60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇന്ന് മുതല്‍ പുതുക്കാം

കുവൈത്ത് സിറ്റി | ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി യൂണിറ്റിന്റെ ഏറ്റവും പുതിയ തീരുമാനമനുസരിച്ച് കൂടുതല്‍ കമ്പനികള്‍ക്ക് ബിരുദം കൂടാതെ 60 വയസില്‍ കൂടുതലുള്ള പ്രവാസികള്‍ക്ക് അവരുടെ റസിഡന്‍സി പുതുക്കുന്നതിനായി ഇന്‍ഷ്വറന്‍സ് നല്‍കാന്‍ കഴിയും. ഇന്‍ഷ്വറന്‍സ് പ്രീമിയം 500 കുവൈത്തി ദിനാര്‍ ആയാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്നര ദിനാര്‍ ഇതിനുള്ള ചെലവും കൂട്ടി അഞ്ഞൂറ്റി മൂന്നര ദിനാര്‍ വരും. അംഗീകൃത ലിസ്റ്റിനു അര്‍ഹത യുള്ള കമ്പനികള്‍ ഇന്‍ഷ്വറന്‍സ് ബിസിനസ് നടത്തുന്നതിനു ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി യൂണിറ്റിന്റെ ലൈസന്‍സുള്ള കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി ആയിരിക്കണം.

കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ക്കു മാത്രമെ ഇന്‍ഷ്വറന്‍സ് നല്‍കാന്‍ അനുമതിയുള്ളൂവെങ്കിലും 60 വയസും അതില്‍ കൂടുതലും ഉള്ള പ്രവാസികള്‍ക്കു ഇന്‍ഷ്വറന്‍സ് നല്‍കാന്‍ ഈ തീരുമാനം കൂടുതല്‍ കമ്പനികളെ അനുവദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം ഇരുപത് കമ്പനികള്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അറുപതു വയസിനു മുകളിലുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നടപടികള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. www.manpower.gov.kw എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് പുതുക്കല്‍. കമ്പനികള്‍ക്കു ഈ വെബ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാനും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്തതിന് ശേഷം വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാനും കഴിയും.

 



source https://www.sirajlive.com/work-permits-of-expatriates-past-60-may-be-renewed-from-today.html

Post a Comment

أحدث أقدم