ദുബൈ | യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെയും ദുബൈയുടെയും വികസനത്തിന് മലയാളികള്‍ നല്കിയ സംഭാവനകളെ പ്രകീര്‍ത്തിച്ചതിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും തുടര്‍ന്നും ആഗ്രഹിക്കുന്നു എന്നും ശൈഖ് മുഹമ്മദ് നല്കിയ ആതിഥ്യത്തിലും ഊഷ്മളതയിലും ഏറെ സന്തുഷ്ടനാണ് എന്നും പിണറായി ട്വീറ്റില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ശൈഖ് മുഹമ്മദ് മലയാളത്തില്‍ ട്വീറ്റ് ചെയ്തത് ശ്രദ്ധേയമായിരുന്നു. കേരളവുമായി യു എ ഇക്ക് സവിശേഷ ബന്ധമാണുള്ളതെന്നും ദുബൈയുടെയും യു എ ഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ വ്യക്തമാക്കി.
source https://www.sirajlive.com/the-chief-minister-thanked-the-ruler-of-dubai-for-praising-the-contributions-of-the-malayalees.html
Post a Comment