തിരുവനന്തപുരം | ഒമിക്രോണ്‍ വ്യാപനം സംസ്ഥാനത്ത് കുറഞ്ഞുവരുന്നതായ പൊതുവിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓണ്‍ലൈനായാണ് യോഗം. ഒമിക്രോണിനെ തുടര്‍ന്ന് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് കഴിഞ്ഞ രണ്ട് ആഴ്ചയായി ക്ലാസുകളില്ല. ഇത് തുടരണോയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ഞായറാഴ്ചയിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ ആഴ്ച്ച തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങളോ ഇളവുകളോ ആവശ്യമുണ്ടോയെന്ന് അവലോകന യോഗം പരിശോധിക്കും.
source https://www.sirajlive.com/covid-review-meeting-in-the-state-today-3.html
Post a Comment