കൊച്ചി| പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിന്റേയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതിനാല്‍ ഇപ്പോഴുള്ളത് വ്യാജ പരാതിയാണെന്നുമാണ് ഇവര്‍ പറയുന്നത്.
2021 ഒക്ടോബര്‍ 20ന് റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. കേസില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.
source https://www.sirajlive.com/the-anticipatory-bail-of-roy-violet-and-his-co-accused-is-in-the-high-court-today.html
إرسال تعليق