ഹാസ്യ കവി രാവണപ്രഭു അന്തരിച്ചു

പരപ്പനങ്ങാടി | ‘രാവണപ്രഭു’ എന്ന തുലികാ നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണൻ നായർ (90) അന്തരിച്ചു. ഹാസ്യവേദി, അക്ഷരകളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. മോണോ തുള്ളലിന്റെ ഉപജ്ഞാതാവായിരുന്നു.

കടലുണ്ടി നഗരം എ എം യു പി സ്‌കൂളിൽ നിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത്. ഗ്രന്ഥകാരൻ, കവി, വിമർശകൻ, മോണോ ആക്ട് എന്നീ നിലകളിലും ശോഭിച്ചു. വെട്ടം മാസിക, ഹാസ്യവേദി ത്രൈമാസിക പത്രാധിപരായിരുന്നു.

ഭാര്യ: ഉമാദേവിയമ്മ. മക്കൾ: ഡോ. ശ്രീകുമാർ (ഇ എൻ ടി സ്‌പെഷ്യലിസ്റ്റ്, സി എച്ച് സി, നെടുവ), ഗീതാലക്ഷ്മി, നിഷ. മരുമക്കൾ: ചന്ദ്രശേഖരൻ, ശ്രീജയ (പ്രിൻസിപ്പൽ എം വി എച്ച് എസ് എസ് അരിയല്ലൂർ). സഹോദരങ്ങൾ: എം രാമചന്ദ്രൻ, വിശ്വനാഥൻ മേനാത്ത്, സന്താനവല്ലി.



source https://www.sirajlive.com/comedian-ravana-prabhu-passes-away.html

Post a Comment

أحدث أقدم