അബുദാബി | കാസര്‍കോട് ജാമിഅ സഅദിയ അറബിയ്യയുടെ വിദേശ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സഅദിയ്യ ഇന്റര്‍നാഷനല്‍ ഫോറം രൂപവത്കരിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. യു എ ഇ, സഊദി അറേബ്യ, ഖത്വര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ, സിംഗപ്പൂര്‍, യു കെ, യു എസ് എ തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചു.
ഭാരവാഹികളായി ഹാജി അബ്ദുർറഹ്മാന്‍ മുസ്ലിയാര്‍ ബഹ്റൈന്‍ (പ്രസിഡൻ്റ് ), ഹമീദ് പരപ്പ യു എ ഇ (ജനറല്‍ സെക്രട്ടറി), നൂര്‍ മുഹമ്മദ് ഹാജി ഖത്വർ (ഫിനാന്‍സ് സെക്രട്ടറി), അബ്ബാസ് ഹാജി കുഞ്ചാര്‍ സഊദി, മൊയതീന്‍ കുഞ്ഞി മുല്ലച്ചേരി കുവൈത്ത് (സപ്പോര്‍ട്ടീവ് സെക്രട്ടറി), ഇസ്ഹാഖ് മട്ടന്നൂര്‍ ഒമാന്‍ (എഡ്യൂക്കേഷന്‍ സെക്രട്ടറി), യൂസഫ് സഅദി ബംബ്രാണ സഊദി (പബ്ലിക് റിലേഷന്‍ സെക്രട്ടറി), അമീര്‍ ഹസ്സന്‍ കന്യപ്പാടി യു എ ഇ (അഡ്മിസ്‌ട്രേഷന്‍ സെക്രട്ടറി), ശംസുദ്ദീന്‍ സഅദി മലേഷ്യ (അലുംനി സെക്രട്ടറി) എന്നിവരെയും 25 അംഗ എക്‌സിക്യുട്ടീവും തിര ഞ്ഞെടുത്തു.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ചെയര്‍മാനും മുസ്തഫ ദാരിമി കടാങ്കോട്, അലിക്കുഞ്ഞി മൗലവി, അഹ്മദ് കെ മാണിയൂര്‍ അംഗങ്ങളായി സുപ്രീം കൗണ്‍സിലും രൂപവത്കരിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സയ്യിദ് താഹ ബാഫഖി, മുസ്തഫ ദാരിമി, അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ്, അഹമ്മദ് കെ മാണിയൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് ഈശ്വരമംഗലം, സുബൈര്‍ മിസ്ബാഹി സിംഗപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ശംസുദ്ദീന്‍ സഅദി മലേഷ്യ, പാറപ്പള്ളി ഇസ്മായില്‍ സഅദി പ്രസംഗിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ഥന നടത്തി. കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും
ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ നന്ദിയും പറഞ്ഞു.
source https://www.sirajlive.com/saadiya-formed-the-international-forum.html
Post a Comment