കോഴിക്കോട്-വയനാട് തുരങ്ക പാതക്ക് പുതുക്കിയ ഭരണാനുമതി

കോഴിക്കോട് | കോഴിക്കോട്-വയനാട് തുരങ്ക പാതക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍-കല്ലാടി-മേപ്പാടി തുരങ്ക പാത നിര്‍മാണത്തിന്റെ എസ് പി വി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡി പി ആര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാനാണ് തീരുമാനം.

താമരശ്ശേരി ചുരം കയറാതെ, എട്ട് കിലോമീറ്റര്‍ ദൂരമുളള പാതയിലൂടെ വയനാട്ടിലെത്തുക സാധ്യമാക്കുന്നതാണ് ഈ ഹൈടെക് പാത. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴ സ്വര്‍ഗം കുന്ന് വഴി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ എത്തുന്നതാണ് തുരങ്ക പാത.

 

 



source https://www.sirajlive.com/renewed-administrative-permission-for-kozhikode-wayanad-tunnel.html

Post a Comment

أحدث أقدم