പുടിന്‍ യുദ്ധം തിരഞ്ഞെടുത്തു; അനന്തര ഫലം അനുഭവിക്കേണ്ടി വരും: ജോ ബൈഡന്‍

വാഷിങ്ടണ്‍ | യുദ്ധം തിരഞ്ഞെടുത്ത വ്‌ളാദിമിര്‍ പുടിന്‍ അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഴ്ചകളോളം മുന്നറിയിപ്പ് നല്‍കിയത് ഇപ്പോള്‍ സംഭവിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്ത ആക്രമണമാണിത്. പ്രശ്‌നത്തിന് നയതന്ത്ര പരിഹാരമെന്ന ആശയം തള്ളിക്കളഞ്ഞത് റഷ്യയാണ്. അവരുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനാണ് പുടിന്റെ ശ്രമം. എന്നാല്‍, യുദ്ധത്തിനില്ലെന്നും യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കി. പുടിനുമായി ചര്‍ച്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നാറ്റോ അംഗരാജ്യങ്ങളെ പിന്തുണക്കുമെന്നും ഇന്ത്യയുമായി ചര്‍ച്ച നടത്തിവരികയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങള്‍
റഷ്യക്കു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും ബൈഡന്‍ നടത്തി. റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചതായി അദ്ദേഹം അറിയിച്ചു. വ്യക്തികള്‍ക്കും വ്യവസായങ്ങള്‍ക്കും നിരോധനം ബാധകമാണ്. അമേരിക്കയിലെ റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കും.

 



source https://www.sirajlive.com/putin-chose-war-will-have-to-suffer-the-consequences-biden.html

Post a Comment

أحدث أقدم