പ്ലസ് മാക്‌സ് കേസ്; കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

കൊച്ചി | തിരുവനന്തപുരം അന്തരാഷ്ട്രാ വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് ജോര്‍ജ് അറസ്റ്റില്‍. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം രാജ്യന്താര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം അടക്കമുള്ള ഉത്പന്നങ്ങള്‍ പുറത്തേക്ക് കടത്തിയെന്നാണ് കേസ്.അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീഷോപ്പുകളില്‍ നിന്നും യാത്രക്കാര്‍ക്ക് നികുതിയില്ലാതെ മദ്യം വില്‍ക്കാം. തിരുവനന്തപുത്ത് ഇങ്ങനെ മദ്യവില്‍പനയ്ക്ക് കരാര്‍ എടുത്ത പ്ലസ് മാക്‌സ് എന്ന കമ്പനി മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്.

സംഭവത്തില്‍ കരാര്‍ കമ്പനിയുമായി ഒത്തുകളിച്ചത് കസ്റ്റംസ് സൂപ്രണ്ടായ ലൂക്ക് ജോര്‍ജാണെന്ന് കണ്ടെത്തിയിരുന്നു.2017 ലാണ് കേസെടുത്തതെങ്കിലും ലൂക് സര്‍വീസില്‍ തുടരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് തവണ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്യലിന് സമന്‍സ് നല്‍കിയെങ്കിലും ഹാജരായില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഇയാള്‍ എത്തിയെന്നറിഞ്ഞ പ്രിവന്റീവ് വിഭാഗം ലൂക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു



source https://www.sirajlive.com/plus-max-case-plus-max-case-in-custody-of-customs-superintendent-superintendent-of-customs-arrested.html

Post a Comment

أحدث أقدم