നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ എയര്‍ കസ്റ്റംസ് ഇന്റെലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും കുടുംബത്തോടൊപ്പം എത്തിയ തൃശൂര്‍ ചേലക്കര സ്വദേശി റഷീദ (37), ഗോ എയര്‍ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ മലപ്പുറം തെന്നല സ്വദേശി ഷെഫീഖ് (41), ഇതേ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി പള്ളിമണിയില്‍ മഹാദേവന്‍ (28) എന്നിവരാണ് പിടിയിലായത്.
റഷീദയില്‍ നിന്നും 570 ഗ്രാം തൂക്കമുള്ള സ്വര്‍ണ മാലയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മാല വസ്ത്രത്തിനകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് 28 ലക്ഷം രൂപ വില വരും. ഷെഫീഖ്, മഹാദേവന്‍ എന്നിവരില്‍ നിന്നും 751 ഗ്രാം വീതം തൂക്കമുള്ള 1502 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 75 ലക്ഷം രൂപയോളം വിലവരും. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തിലെ സ്വകാര്യ ഭാഗത്താണ് ഇരുവരും ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള മൂന്ന് ക്യാപ്‌സ്യൂളുകള്‍ വീതമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. മൂന്ന് പേരില്‍ നിന്നായി കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണത്തിന് ആകെ 1.03 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
source https://www.sirajlive.com/three-persons-including-a-woman-were-arrested-in-nedumbassery-with-gold-worth-over-1-crore.html
Post a Comment