ന്യൂഡല്‍ഹി | കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന് ജി 23 നേതാക്കള്‍. പാര്‍ട്ടിയുടെ എല്ലാതലത്തിലും ചര്‍ച്ചകള്‍ നടത്തി തീരുമാനമുണ്ടാക്കണം. നേതാക്കള്‍ ഇന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ബി ജെ പിക്ക് ബദലുയര്‍ത്താന്‍ സാധിക്കും വിധം വലിയ ശക്തിയായി കോണ്‍ഗ്രസിനെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും ജി 23 നേതാക്കള്‍ പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബി ജെ പിക്കെതിരെ സമാനമനസ്‌കരായ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി ബദല്‍ ഉയര്‍ത്താനാകണം. ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന ജി 23 യോഗത്തില്‍ ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, സന്ദീപ് ദിക്ഷിത് എന്നിവരുള്‍പ്പെടെ 18 നേതാക്കളാണ് പങ്കെടുത്തത്.
source https://www.sirajlive.com/congress-needs-collective-leadership-g23-leaders-to-meet-sonia.html
إرسال تعليق