യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി | കിവില്‍ മരണപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതായി വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

ഖാര്‍ക്കിവിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തിലാണ്കര്‍ണാടക ചലഗേരി സ്വദേശി എസ് ജി നവീന്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവില്‍ ആക്രമണമുണ്ടായത്. നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു.

 



source https://www.sirajlive.com/the-body-of-an-indian-student-killed-in-ukraine-will-be-brought-home.html

Post a Comment

أحدث أقدم