അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് പോലീസ് മര്‍ദനം

പാലക്കാട്  | ഡിവൈഎഫ്‌ഐ നേതാവിന് പോലീസുദ്യോഗസ്ഥന്റെ മര്‍ദ്ദനം.അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനാണ് മര്‍ദ്ദനമേറ്റത്. അഗളി സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനാണ് ഇദ്ദേഹത്തെ മര്‍ദിച്ചത്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുമ്പില്‍ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ഡിവൈഎഫ്‌ഐ നേതാവായ മനോജിന് പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയത്.

അതേസമയം ഹെല്‍മെറ്റ് കൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. മണികണ്‌ഠേശ്വരനെ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 



source https://www.sirajlive.com/dyfi-leader-assaulted-by-police-in-attappadi.html

Post a Comment

أحدث أقدم