വഖ്ഫ് ബോര്‍ഡിലെ അഴിമതി; നാല് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം | വഖ്ഫ് ബോര്‍ഡില്‍ കോടികളുടെ അഴിമതി നടന്നതായുള്ള പരാതിയില്‍ നാല് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. സി ഇ ഒ. ജമാല്‍, എം സി മായിന്‍, സൈനുദ്ദീന്‍, സൈതാലിക്കുട്ടി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് നടപടി.

വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാറില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാലുവര്‍ഷമായി വിജിലന്‍സ് നടപടി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.



source https://www.sirajlive.com/corruption-in-waqf-board-vigilance-probe-against-four-persons.html

Post a Comment

أحدث أقدم