വനിതാ ലോകകപ്പ്; ഇംഗ്ലണ്ടിന് വീണ്ടും തോല്‍വി

ഓവല്‍ | വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിന് രണ്ടാം തോല്‍വി. വെസ്റ്റിന്‍ഡീസ് ആണ് ഏഴ് റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 47.4 ഓവറില്‍ 218 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

താമി ബ്യൂമോണ്ട് (46), ഡാനിയേല്‍ വയട്ട് (33), സോഫിയ ഡങ്ക്‌ലി (38) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനു വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എക്ലെ സ്റ്റോണ്‍ പുറത്താകാതെ 33 റണ്‍സ് നേടി പൊരുതിയെങ്കിലും വിഫലമായി. വിന്‍ഡീസിനായി ഷമീലിയ കോണല്‍ മൂന്ന് വിക്കറ്റ് നേടി.

ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ
ഹാമില്‍ടണ്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് കൂടുതല്‍ കടുപ്പമേറിയ മത്സരം. ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ടണിലെ സെഡന്‍ പാര്‍ക്കിലാണ് പോരാട്ടം. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തലനാരിഴക്ക് തോല്‍വി വഴങ്ങിയ ന്യൂസിലാന്‍ഡ്, അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഒമ്പത് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ്, ആദ്യ ജയം തേടിയിറങ്ങുന്ന ഇന്ത്യയെ ന്യൂസിലന്‍ഡ് നേരിടുക.

ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കിലെ പിച്ച് പരമ്പരാഗതമായി ബാറ്റിംഗിനെ പിന്തുണക്കുന്നതാണ്. അടുത്തിടെ സമാപിച്ച ദ്വിരാഷ്ട്ര പരമ്പരയില്‍ സോഫി ഡിവൈന്‍ നേതൃത്വം നല്‍കുന്ന ന്യൂസിലന്‍ഡ്, ഇന്ത്യക്കെതിരെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയിരുന്നു.

 



source https://www.sirajlive.com/women-39-s-world-cup-england-lost-again.html

Post a Comment

Previous Post Next Post