രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം ഉടന്‍

തിരുവനന്തപുരം രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. അച്ചടിച്ച ബജറ്റിന്റെ രേഖകള്‍ മന്ത്രിക്ക് ഉദ്യോഗസ്ഥര്‍ കൈമാറി. രാവിലെത്തെ ചായക്ക് ശേഷം അല്‍പ്പസമത്തിനകം മന്ത്രി ബജറ്റ് അവതരണത്തിനായി ഔദ്യോഗിക വസതിയില്‍ നിന്ന് പുറപ്പെടും. കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. കഴിഞ്ഞ കാലത്തെ സമ്പത്തിക മരവിപ്പ് മാറ്റാന്‍ ഉചിതമായ നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ- കാര്‍ഷകി രംഗത്ത് പ്രത്യേക പരിഗണനയുണ്ടാകും.

മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും. മാര്‍ച്ച് 17ന് 2021-2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപ ധനാഭ്യര്‍ഥനകള്‍ സഭ പരിഗണിക്കും.

22-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 22നും ഉപ ധനാഭ്യര്‍ഥനകളെയും വോട്ട് ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21നും 23നും പരിഗണിക്കും.



source https://www.sirajlive.com/the-first-full-budget-presentation-of-the-second-pinarayi-government-is-coming-soon.html

Post a Comment

Previous Post Next Post