കൊച്ചി | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള സദ്യാലയങ്ങളും ഓഡിറ്റോറിയങ്ങളും ലേലം ചെയ്യുന്ന നടപടിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം ലേലത്തിലെടുക്കുന്നതിനായി ലേല തുകയുടെ 50 ശതമാനം മാത്രം നല്‍കി ഓഡിറ്റോറിയം ഇപ്പോഴും കൈവശം വച്ചിരിക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. ക്രമരഹിതമായി ഓഡിറ്റോറിയങ്ങളും സദ്യാലയങ്ങളും ലേലം ചെയ്യുന്ന നടപടി ഭാവിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുണ്ടാവാന്‍ പാടില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
അയ്മനം ശ്രീ നരസിംഹസ്വാമി ഓഡിറ്റോറിയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബാക്കി തുക ഹരജിക്കാരന്‍ നല്‍കാനുണ്ടായിരുന്നു. എന്നാല്‍ ഇത് നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ ഒഴിപ്പിക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കെ എസ് അബു എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.
source https://www.sirajlive.com/sadyalaya-auction-near-travancore-devaswom-board-temples-the-high-court-took-up-the-case.html
إرسال تعليق