റമസാനിലെ ഇഫ്താര്‍ പാര്‍ട്ടികള്‍ക്ക് കുവൈത്തില്‍ അനുമതി

കുവൈത്ത് സിറ്റി | കുവൈത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം റമസാനിലെ ഇഫ്താര്‍ പാര്‍ട്ടികള്‍ക്ക് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കൊവിഡ് വ്യാപനത്തിനു ശേഷം രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. ബുതൈന അല്‍ മുദാഫ് വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ സാഹചര്യത്തില്‍ തുടര്‍ച്ചയായ പുരോഗതി കൈവരിക്കാന്‍ സാധിച്ചതിന്റെ ഭാഗമായാണ് ഇതെന്നും അവര്‍ അറിയിച്ചു. ആരോഗ്യ പ്രതിരോധ സംഘങ്ങള്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ്.

നിലവിലെ സൂചകങ്ങള്‍ പ്രകാരം ഇഫ്താര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കും വിധം രാജ്യത്തെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോ. ബുതൈന അല്‍ മുദാഫ് വ്യക്തമാക്കി.

 



source https://www.sirajlive.com/kuwait-approves-iftar-parties-for-ramadan.html

Post a Comment

Previous Post Next Post