തിരുവനന്തപുരം | ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് അവിടേക്ക് പുറപ്പെട്ട യുവതിയും സഹോദരിയും വാഹനമിടിച്ച് മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31) എന്നിവര്‍ മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം.
കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറാണ് സഹോദരിമാരെ ഇടിച്ചുവീഴ്ത്തിയത്. ഐശ്വര്യ ആശുപത്രിയിലേക്കുള്ള വഴിയില്‍വെച്ചും ശാരിമോള്‍ രാത്രി വൈകിയുമാണ് മരിച്ചത്.
ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി തൂങ്ങി മരിച്ചതറിഞ്ഞാണ് ഇരുവരും അവിടേപ്പ് പുറപ്പെട്ടത്.
source https://www.sirajlive.com/the-woman-and-her-sister-who-went-to-the-hospital-after-learning-that-her-husband-was-dead-were-killed-in-a-car-accident.html
Post a Comment