പാര്‍ലിമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് മുതല്‍

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നാലിടത്തും വിജയിക്കാനയതിന്റെ വലിയ ആത്മവിശ്വാസവുമായാണ് ഭരണപക്ഷം സഭയിലെത്തുക. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷമാകട്ടെ വലവിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങു വില, യുക്രെയ്ന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ ആക്രമിക്കാനാകും ശ്രമിക്കുക. ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കി കഴിഞ്ഞു.

ഇന്നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ എട്ടിന് അവസാനിക്കും. ജനുവരി 31ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11നാണ് അവസാനിച്ചത്.

 

 

 



source https://www.sirajlive.com/parliamentary-budget-session-the-second-phase-is-from-today.html

Post a Comment

أحدث أقدم