പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്‌സിന്‍ നിര്‍മിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു

കുവൈത്ത് സിറ്റി | കുവൈത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള വാക്‌സിനുകള്‍ നിര്‍മിക്കാന്‍ കുവൈത്ത് പദ്ധതി തയ്യാറാക്കി വരുന്നതായി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സയീദ്. ഇതുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ മരുന്ന് നിര്‍മാണ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

കുവൈത്ത് സഊദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി മുഖേന അബോട്ട് ലബോറട്ടറീസ് ഉത്പന്നങ്ങള്‍ പ്രാ ദേശികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.



source https://www.sirajlive.com/kuwait-prepares-vaccine-for-infectious-diseases.html

Post a Comment

أحدث أقدم