കൊച്ചി | വയനാട്ടിലെ മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായ സൗത്ത് മുട്ടില്‍ വില്ലേജ് ഓഫീസര്‍ കെ കെ അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ ഒ സിന്ധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജികള്‍ തള്ളിയത്. ഹരജിക്കാരുടെ നടപടികള്‍ മൂലം എട്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഹരജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി നടപടി.
മരംമുറിക്കേസിലെ പ്രതികളുടെ ഇഷ്ടത്തിനനുസരിച്ചാണ് വില്ലേജ് ഓഫീസറും മറ്റും പ്രവര്‍ത്തിച്ചതെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഹരജി തള്ളിയത്. പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സൗത്ത് മുട്ടില്‍ വില്ലേജിലെ വനഭൂമിയില്‍ നിന്ന് റവന്യൂ വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെ വന്‍തോതില്‍ ഈട്ടിമരങ്ങള്‍ മുറിച്ചു നീക്കാന്‍ സഹായിച്ചെന്ന് ആരോപിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
source https://www.sirajlive.com/muttil-marammuri-the-high-court-rejected-the-anticipatory-bail-of-the-accused.html
Post a Comment