തിരുവനന്തപുരം | ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന്‍മേലുള്ള ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. ബജറ്റ് ചര്‍ച്ചകള്‍ക്കിടെ ശൂന്യവേളയില്‍ സില്‍വര്‍ലൈന്‍ വിഷയത്തിലുള്ള ആശങ്ക അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
പി സി വിഷ്ണുനാഥ് എം എല്‍ എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് ധാരണ. യുക്രൈനില്‍ നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച വിഷയം ശ്രദ്ധക്ഷണിക്കലായി സഭയില്‍ വരുന്നുണ്ട്. എസ് എസ് എല്‍ സി പരീക്ഷയുടെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദ്യോത്തര വേളയിലുണ്ടാകും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് ആരംഭിക്കും.
source https://www.sirajlive.com/budget-debates-begin-in-assembly-today.html
إرسال تعليق