സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം | സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുക. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും. മാര്‍ച്ച് 17ന് 2021-2022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപ ധനാഭ്യര്‍ഥനകള്‍ സഭ പരിഗണിക്കും.

22-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 22നും ഉപ ധനാഭ്യര്‍ഥനകളെയും വോട്ട് ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21നും 23നും പരിഗണിക്കും.

 



source https://www.sirajlive.com/state-budget-today.html

Post a Comment

Previous Post Next Post