പഴയങ്ങാടി | സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ സംയുക്ത ഖാളിയും മന്‍ശഅ് മാട്ടൂല്‍ സാരഥിയുമായിരുന്ന ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ തങ്ങള്‍ രണ്ടാം ഉറൂസും മന്‍ശഅ് മാട്ടൂല്‍ ഹുമൈദിയ ശരീഅത്ത് കോളേജ് സനദ് ദാന സമ്മേളനവും ആരംഭിച്ചു.
ഇന്ന് വൈകുന്നേരം 3.30 നടന്ന ജാറം മഖാം, ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ തങ്ങള്‍ മഖാം സിയാറത്തുകള്‍ക്ക് ശേഷം സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജുനൈദ് അല്‍ ബുഖാരി പതാക ഉയര്‍ത്തിയതോട് കൂടിയാണ് രണ്ട് ദിവസത്തെ പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് നടന്ന മൗലിദ് സദസ്സിന് സയ്യിദ് ഷാഫി ബാ അലവി,സയ്യിദ് ബിശ്റുല്‍ ഹാഫി തങ്ങള്‍ നേതൃത്വം നല്‍കി.ളിയാഉല്‍ മുസ്തഫ മഖാം കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിച്ചു.വൈകുന്നേരം 7 മണിക്ക് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു .സയ്യിദ് ജുനൈദ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്തു.കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഫൈളുല്‍ ബാരി, സയ്യിദ് ഹമ്മാദ് തങ്ങള്‍ ബാ അലവി, പി കെ ഉമര്‍ മുസ്ലിയാര്‍, ഇസ്മായില്‍ സഅദി ആറളം, അബ്ദുല്‍ ഖാദര്‍ സഖാഫി മുതുകുട, ബഷീര്‍ മുസ്ലിയാര്‍ ആറളം,യൂസുഫ് ഹാജി പെരുമ്പ കെ പി സുബൈര്‍ വെണ്മണല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സയ്യിദ് സഅദുദ്ധീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.കെ മൊയ്തീന്‍ സഖാഫി സ്വാഗതവും എ വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി നന്ദിയും പറഞ്ഞു.
നാളെ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഹുമൈദി സംഗമം സയ്യിദ് നൗഫല്‍ ഇസ്മായില്‍ തങ്ങള്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ഇസ്മായില്‍ സഅദി ആറളം ഉദ്ഘാടനം ചെയ്യും.പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ റഹ്‌മാന്‍ ബാഖവി പരിയാരം മുഖ്യാതിഥിയായിരിക്കും. സനദ് വാങ്ങുന്ന ഹുമൈദികള്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം സയ്യിദ് ത്വയ്യിബുല്‍ ബുഖാരി നിര്‍വ്വഹിക്കും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനം മന്‍ശഅ് പ്രസിഡന്റ് സയ്യിദ് ത്വയ്യിബുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും.സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ സനദ് ദാനം നിര്‍വ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. പി കെ അലിക്കുഞ്ഞി ദാരിമി, പി അബ്ദുല്‍ ഹകീം സഅദി, അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി, അബ്ദുല്‍ റഷീദ് ദാരിമി, കെ പി കമാലുദ്ധീന്‍ മുസ്ലിയാര്‍,എം കെ ഹാമിദ് മാസ്റ്റര്‍,പ്രൊഫസര്‍ യു സി അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ റഷീദ് നരിക്കോട് കെ വി സമീര്‍ മാസ്റ്റര്‍ ചെറുകുന്ന്,അബ്ദുല്‍ കരീം സഅദി മുട്ടം,അബ്ദുല്‍ ഹമീദ് ഹാജി റെയിന്‍ബോ തുടങ്ങിയവര്‍ സംബന്ധിക്കും.സയ്യിദ് അലി മുല്ലക്കോയ തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും.
source https://www.sirajlive.com/matul-thangal-started-the-second-urus-and-mansah-matul-sanad-dana-sammelan.html
Post a Comment