ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടിയിരുന്നു
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
source https://www.sirajlive.com/suffering-continues-fuel-prices-have-continued-to-rise.html
Post a Comment